തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ജുഡീഷ്യല്‍ അന്വേഷണം നടത്തും

Published : Apr 22, 2026, 10:55 AM ISTUpdated : Apr 22, 2026, 11:21 AM IST
thrissur blast

Synopsis

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും.

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ ചുമതല.

സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സ എവിടെയാണെങ്കിലും സൗജന്യമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആറ് മാസത്തിൽ അധികം ചികിത്സ വേണ്ടിവന്നാൽ വേണ്ടിവരുന്ന ചികിത്സാ ചെലവ് സിഎംസിആർഎഫിൽ നിന്ന് അനുവദിക്കും. രക്ഷാപ്രവർത്തനത്തിന് ഭാഗമായി സ്വകാര്യ വ്യക്തികളുടെ വയലിന് നികത്തുകയോ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. അത് പൂർവ്വ സ്ഥിതിയിലാക്കി നല്‍കുമെന്നും മന്ത്രിമാരായ കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അപകടത്തില്‍ കെട്ടിടങ്ങളുടെ നാശനഷ്ടം കണക്കാക്കി കളക്ടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്നും ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. എത്ര പേർ അപകടത്തിൽപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ലെന്നും വീട്ടിലെത്താത്തവരോ ബന്ധപ്പെടാൻ കഴിയാത്തവരോ ഉണ്ടെങ്കിൽ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. കേസോ മറ്റു കാര്യമോ ഉണ്ടാകുമോ എന്ന് ഭയന്ന് വിവരം പുറത്ത് പറയാൻ മടി കാണിക്കുന്നുണ്ട്. എത്രപേർ സംഭവത്തിൽ ഉൾപ്പെട്ടു എന്ന് അറിയുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാറിന് വേണ്ടി ഈ അഭ്യർത്ഥന നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചികിത്സയ്ക്കായി കേരളത്തിലെ വിവിധ മെഡിക്കൽ കോളേജിലെ വിവിധ സംഘത്തെ തൃശ്ശൂരിൽ എത്തിച്ചിട്ടെന്ന് മന്ത്രി വി എൻ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുദ്ധകാല അടിസ്ഥാനത്തിൽ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. 9 മൃതദേഹങ്ങളാണ് ഇതുവരെ മോർച്ചറിയിൽ എത്തിയത്. അതിൽ 7 എണ്ണം തിരിച്ചറിഞ്ഞു. തൃശ്ശൂർ പഴയന്നൂർ സ്വദേശി സുദർശൻ (54), പാലക്കാട് കച്ചൂർ സ്വദേശി വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40), എടപ്പാൾ സ്വദേശി മണികണ്ഠൻ (60), മലപ്പുറം കുളത്തൂർ സ്വദേശി സുബ്രമണ്യൻ (50 വയസ്), ചിറക്കൽ സ്വദേശി ബിജീഷ്, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33), ഇയാൾ വെടിക്കെട്ട്‌ പുരയിലെ ജീവനക്കാരനല്ല, ദേശക്കാരനാണ്. മൃതദേഹങ്ങൾക്ക് പുറമെ 26 ശരീര ഭാഗങ്ങളാണ് മോർച്ചറിയിൽ ഉള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെടിക്കെട്ട് പുര സ്ഫോടനം: കെഡാവർ നായ നടത്തിയ പരിശോധനയിൽ പാടത്ത് നിന്ന് രണ്ട് ശരീരഭാ​ഗങ്ങൾ കൂടി കണ്ടെത്തി
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: സമ​ഗ്ര അന്വേഷണം വെണമെന്ന് വി ഡി സസതീശൻ; പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല