മലപ്പുറത്ത് ഭാര്യയും 21 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളേയുമടക്കം വീട്ടില്‍ നിന്ന് രാത്രി അടിച്ചിറക്കി യുവാവ്, കേസ്

Published : Jun 26, 2021, 10:06 AM ISTUpdated : Jun 26, 2021, 12:43 PM IST
മലപ്പുറത്ത് ഭാര്യയും 21 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളേയുമടക്കം വീട്ടില്‍ നിന്ന് രാത്രി അടിച്ചിറക്കി യുവാവ്, കേസ്

Synopsis

 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇറക്കിവിട്ടത് ഇയാള്‍ രാത്രിയില്‍ ഇറക്കിവിട്ടത്. 

മലപ്പുറം: മലപ്പുറം വണ്ടൂരിൽ ഭാര്യയെയും കുട്ടികളേയും വീട്ടിൽ നിന്നും അടിച്ചിറക്കി ഭര്‍ത്താവിന്റെ ക്രൂരത. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളെയും ഭാര്യയെയുമാണ് ചേന്നംകുളങ്ങര സ്വദേശി ഷമീർ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 19നാണ്  മദ്യപിച്ച് വീട്ടിലെത്തിയ ഷമീർ ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് അടിച്ചിറക്കിയത്.  21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കം നാല് കുഞ്ഞുങ്ങൾക്കും ഭാര്യക്കും ഭാര്യാമാതാവിനും നേരെയായിരുന്നു ഭർത്താവിന്റെ ക്രൂരത. സംഭവത്തിൽ ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു. 

സംഭവം നടന്ന രാത്രി സമീപത്തെ സ്കൂൾ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന യുവതിയേയും കുട്ടികളേയും ആശാ പ്രവർത്തകർ സംരക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കുടുംബശ്രീക്ക് കീഴിലുള്ള സ്നേഹിതയിലേക്ക് മാറ്റിയത്. പ്രതിക്കെതിരെ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനും വണ്ടൂർ പൊലീസ് കേസെടുത്തു. നേരത്തേയും ഇയാൾ യുവതിയെ മർദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ഷമീർ കൊവിസ് പോസിറ്റീവാണ്. രോഗം മാറിയതിന് ശേഷം മറ്റ് നടപടികളിലേക്ക് കാക്കുമെന്ന് പൊലീസ് അറിയിച്ചു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആറ് ട്രെയിനുകൾ വൈകിയോടുന്നു