2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ

Published : Dec 19, 2025, 07:59 AM IST
rineesh, sho pratapachandran

Synopsis

2023ൽ തന്നെ എസ്എച്ച്ഓ പ്രതാപചന്ദ്രൻ അകാരണ മർദിച്ചതായി സ്വി​ഗ്​ഗി ജീവനക്കാരൻ റിനീഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്

എറണാകുളം: ​ഗർഭിണിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്. 2023ൽ തന്നെ അകാരണ മർദിച്ചതായി റിനീഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വി​ഗ്​ഗി ജീവനക്കാരനാണ് റിനീഷ്. എറണാകുളം സ്വദേശിയായ റിനേഷ് ഒരു മാൻപവർ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്.

ജോലിക്കിടയിൽ ഒരു പാലത്തിനരികിലായി വിശ്രമിക്കുന്നതിനിടെ അവിടേക്ക് എസ്എച്ച്ഓ പ്രതാപചന്ദ്രനെത്തുകയും എന്തിനാണ് അവിടെയിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ലാത്തിക്ക് അടിക്കുകയുമായിരുന്നു എന്നാണ് റിനീഷിന്റെ പരാതി. എന്തിനാണ് ലാത്തിക്ക് അടിച്ചത് എന്ന് ചോദിച്ചപ്പോൾ മുഖത്ത് മർദിക്കുകയും ചെയ്തെന്ന് റിനീഷ് പറയുന്നു. മർദനമേറ്റ് ഛർദിക്കുകയും അവശനായതോടെ റിനീഷ് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയും ചെയ്തു. തുടർന്ന് അസിസ്റ്റന്റ് കമ്മീഷണറെത്തി മൊഴിയെടുത്തു. അന്വേഷണത്തിൽ റിനീഷിനെ തല്ലിയതായി തെളിഞ്ഞു. പ്രതാപചന്ദ്രന്റെ സർവീസ് ഹിസ്റ്ററിയിൽ ഒരു ബ്ലാക്ക് മാർക്ക് വീഴുകയാണ് നടപടി എന്ന നിലയിൽ ഉണ്ടായതെന്നും റിനീഷ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്
ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്