കൊല്ലം ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻ്റ്മെൻ്റ് സോണാക്കി

By Web TeamFirst Published Jul 26, 2020, 12:36 PM IST
Highlights

കലയനാട്, ഗ്രേസിങ്ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട്  എന്നീ വാർഡുകളാണ് പുതിയ കണ്ടൈൻറ്മെൻറ് സോണുകൾ.

കൊല്ലം: കൊവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെൻ്റ സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ൻ്റ്മെൻ്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 

മൈലം പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻ്റ്മെൻ്റ് സോണാണ്. പുനലൂർ നഗരസഭയിലെ അഞ്ച് വാർഡുകളും കണ്ടൈൻറ്മെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കലയനാട്, ഗ്രേസിങ്ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട്  എന്നീ വാർഡുകളാണ് പുതിയ കണ്ടൈൻറ്മെൻറ് സോണുകൾ.

പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും പിൻവലിച്ചു. ജില്ലയിൽ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്രിട്ടിക്കൽ കണ്ടൈൻറ്മെൻറ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

click me!