
ദില്ലി: വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കേരളത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ കോൺസുൽ ജനറൽ ക്രിസ്റ്റഫർ. W. ഹോഡ്ജസ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി കൂടുതൽ സഹകരിക്കുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലേക്ക് വിദേശ സർവ്വകലാശാലകളുടെ കടന്നുവരവിന് വഴിയൊരുക്കുന് ബജറ്റ് പ്രഖ്യാപനം ശരിയായ ദിശയിലെ ചുവടുവയ്പ്പെന്ന് പറയുന്നു അമേരിക്കൻ കോണസുൽ ജനറൽ. ഈ മാസം 17ന് വിദേശ സർവ്വകലാശാലകളുടെ പ്രതിനിധി സംഘം കൊച്ചിയിലെത്തുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് പറഞ്ഞു.
കേരളം ശരിയായ തീരുമാനം എടുക്കുന്നതിൽ സന്തോഷമുണ്ട്. അടുത്തയാഴ്ച കൊച്ചി അടക്കം 3 നഗരങ്ങളിൽ 18 യുഎസ് സർവ്വകലാശാലകളുടെ സംഘമെത്തും. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുകയാണ് ലക്ഷ്യം. അമേരിക്കൻ ഭരണത്തിൽ മാറ്റങ്ങൾ വന്നാലും ഇന്ത്യൻ വിദ്യാർത്ഥികളുടെ അവസരത്തെ ദോഷകരമായി ബാധിക്കില്ല. വിവിധ മതവിഭാഗങ്ങളിലുള്ളവർ സൗഹൃദത്തോടെ ജീവിക്കുന്ന നാടാണ് കേരളം എന്ന് മനസ്സിലാക്കാൻ ഡിസംബറിലെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്നും ഹോഡ്ജസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam