കേരള സയന്‍സ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ പല കാർമേഘങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേതെന്നും അതിനെ വകഞ്ഞു മാറ്റി ജാഗ്രതയോടെ മുന്നോട്ട് പോകാൻ നമുക്ക് ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി: 38ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സെൻറ് ആൽബർട്ട്സ് കോളേജിൽ നടക്കുന്ന ചടങ്ങ് ഡിജിറ്റൽ ദീപം തെളിയിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡോ. ടെസ്സി തോമസിന് കേരള ശാസ്ത്ര പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കുകയും ചെയ്തു. ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ പല കാർമേഘങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേതെന്നും അതിനെ വകഞ്ഞു മാറ്റി ജാഗ്രതയോടെ മുന്നോട്ട് പോകാൻ നമുക്ക് ആകണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ പല കാർമേഘങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. അനാചാരത്തിന്റെയും അന്ധവിശ്വാസത്തിൻ്റെയും കാർമേഘങ്ങളാണത്. അതിനെ വകഞ്ഞു മാറ്റി ജാഗ്രതയോടെ മുന്നോട്ട് പോകാൻ നമുക്ക് കഴിയണം. അവ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളെ ചെറുക്കണം. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും ഉള്ളവയെ വസ്തുതകൾ ആക്കി അവതരിപ്പിക്കാനും യഥാർഥം എന്ന് പ്രചരിപ്പിക്കാനും ശ്രമങ്ങളുണ്ട്. ഇതിനെ ചെറുക്കണം. അത്തരം അന്ധവിശ്വാസങ്ങളെ കൊണ്ട് ശാസ്ത്ര ബോധത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുകയാണ്. അതിനെതിരെ ജാഗ്രതയോടെ ഇടപെടാൻ നമുക്ക് ആകണമെന്നും യുക്തിപൂർണമല്ലാത്ത കഥകളെ പണ്ടേ ഇവിടെ ഉണ്ടായിരുന്ന കണ്ടുപിടിത്തം എന്ന് പറഞ്ഞ് തറവാടിത്ത ആഘോഷമാക്കി അവതരിപ്പിക്കുന്നത് തുറന്നു കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
