
മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മൃതദേഹത്തിന് അടുത്തിരുന്നത് മുക്കാൽ മണിക്കൂർ. തിരിച്ചു ഫ്ലാറ്റിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ കുറുക്കന്മാർ മൃതദേഹത്തിന് അടുത്ത് വന്നു. ഇതോടെ മണലിൽ കൈകൊണ്ട് കുഴി ഉണ്ടാക്കി മൃതദേഹം മൂടി. ഫാത്തിമയെ സ്വന്തം ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി ഒരുപാട് സമയം ബൈക്കിൽ സഞ്ചരിച്ച ശേഷമാണ് ബീച്ച് പരിസരത്ത് എത്തുന്നത്. ഒരുപാട് സമയം സംസാരിച്ചിരുന്നു, ഇതിനിടയിലാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ഫാത്തിമയ്ക്ക് മറ്റു ബന്ധങ്ങൾ ഉണ്ടോ എന്ന സംശയം ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
പ്രതിയായ മുഹമ്മദിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊലപാതകം നടന്ന അന്നേ ദിവസം ഫാത്തിമയും മുഹമ്മദും ബൈക്കിൽ ഒരുപാട് നേരം ഇരുവരും ബൈക്കിൽ യാത്ര ചെയ്തിരുന്നു. അതിന് ശേഷമാണ് ബീച്ച് പരിസരത്ത് എത്തുന്നത്. ഇവിടെയിരുന്ന് സംസാരിക്കുന്നതിനിടൊണ് പ്രകോപനമുണ്ടായി, ഷാളെടുത്ത് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുന്നത്. ആ സമയത്ത് ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു. മുക്കാൽമണിക്കൂറോളം മൃതദേഹത്തിനടുത്ത് ഇവര്‍ ഇരുന്നു.
ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിന് ശേഷം മുഹമ്മദ് ഫ്ലാറ്റിലേക്ക് തിരികെ പോയി. ഫാത്തിമ എവിടെയെന്ന് ചോദിച്ച അമ്മയോട് ഭാര്യ വീട്ടിലേക്ക് പോയി എന്നാണ് മുഹമ്മദ് മറുപടി നൽകിയത്. കുഞ്ഞിനെ അമ്മയുടെ കയ്യിൽ ഏല്‍പിക്കുകയും ചെയ്തു. അന്നേദിവസം ഭാര്യയുടെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതിന് ശേഷമാണ് പൊന്നാനിയിലും പരിസരത്തും ബൈക്കിൽ യാത്ര ചെയ്തത്. മറ്റ് ആളുകളുമായി ഫാത്തിമയ്ക്ക് ബന്ധമുണ്ടായിരുന്നു എന്ന് സംശയിച്ചിരുന്നതായി മുഹമ്മദ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam