
തിരുവനന്തപുരം: പി വി അൻവറുമായുള്ള ഫോൺ വിളിയിൽ എസ് പി സുജിത് ദാസിന് ക്ലീൻ ചിറ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു ഫോൺ സംഭാഷണം. ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതിയാണ് ക്ലീൻ ചിറ്റ് നൽകിയത്. തെളിവില്ലാത്തതിനാൽ സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയാണ് ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തന്‍റെ ശബ്‍ദമല്ലെന്നും വ്യാജ നിര്‍മിതിയാണെന്നുമാണ് സുജിത് ദാസ് വ്യക്തമാക്കിയത്.
ഫോൺ സംഭാഷണം പുറത്തുവിട്ട പി വി അൻവര്‍ ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായിരുന്നില്ല. സംഭാഷണം കൊക്കോര്‍ഡ് ചെയ്ത ഫോണും ഹാജരാക്കിയില്ല. ഇതും സുജിത് ദാസിന് അനുകൂലമായി. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന് എതിരെയുള്ള അന്വേഷണവും അവസാനിപ്പിച്ചു. ശാസനയിൽ ഒതുക്കിയാണ് അന്വേഷണം അവസാനിപ്പിച്ചത്. ലക്ഷ്മണിന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam