24 മണിക്കൂറിൽ ഇന്ത്യയിൽ കൊവിഡ് മുക്തി നേടിയത് 36,145 പേർ; രോഗമുക്തി നിരക്ക് 64 ശതമാനമായി

By Web TeamFirst Published Jul 26, 2020, 4:39 PM IST
Highlights

ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി. ആകെ രോഗമുക്തി നിരക്ക് 64 ശതമാനമായി ഉയർന്നിട്ടുണ്ട്.

ദില്ലി: കൊവിഡ് വ്യാപനം തുടരുന്നതിനിടയിലും ആശ്വസമായി കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി ആശുപത്രി വിട്ട രോഗികളുടെ എണ്ണം റെക്കോർഡിൽ എത്തി. 36,145 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് രോഗമുക്തി നേടിയത്. 

ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി. ആകെ രോഗമുക്തി നിരക്ക് 64 ശതമാനമായി ഉയർന്നിട്ടുണ്ട്. നിലവിൽ 63.92 ശതമാനം ആണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരവും വര്‍ധിച്ചു വരികയാണ്. 

രോഗ മുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം നിലവിൽ നാലു ലക്ഷം കവിഞ്ഞു. 4,17,694 ആയി ഈ വ്യത്യാസം ഉയർന്നു. ചികിൽസയിൽ ഉള്ളവരേക്കാൾ (നിലവിൽ 4,67,882) 1.89 തവണ ഇരട്ടിയാണ് രോഗ മുക്തി നേടിയവരുടെ എണ്ണം.

click me!