മലപ്പുറം എആർ നഗർ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതൽ ഇടപാടുകാർ രംഗത്ത്

Published : Aug 17, 2021, 06:38 AM ISTUpdated : Aug 17, 2021, 09:03 AM IST
മലപ്പുറം എആർ നഗർ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതൽ ഇടപാടുകാർ രംഗത്ത്

Synopsis

അംഗണവാടി ടീച്ചറുടെ അക്കൗണ്ടിലൂടെ, അവരറിയാതെ 80 ലക്ഷം രൂപയുടെ പണമിടപാട് നടത്തിയത് പുറത്തുവന്നതിന് പിന്നാലെയാണ് എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നത്

മലപ്പുറം: വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതല്‍ ഇടപാടുകാര്‍ രംഗത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ സംഭവത്തില്‍ നിരവധി പേര്‍ക്കാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടികൊണ്ടിരിക്കുന്നത്.

അംഗണവാടി ടീച്ചറുടെ അക്കൗണ്ടിലൂടെ, അവരറിയാതെ 80 ലക്ഷം രൂപയുടെ പണമിടപാട് നടത്തിയത് പുറത്തുവന്നതിന് പിന്നാലെയാണ് എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. വേങ്ങര സ്വദേശിയായ വേണുഗോപാല്‍ എന്നയാളുടെ അകൗണ്ടിലൂടെ അദ്ദേഹമറിയാതെ മാറിയത് 25 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം രൂപ വീതം അഞ്ച് തവണകളായാണ് പണം നിക്ഷേപിച്ചതും പിൻവലിച്ചതും. പണം പിൻവലിക്കാൻ ചെക്ക് ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നിരിക്കെ, വ്യാജ ചെക്കും ഒപ്പും ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നാണ് സൂചന. അംഗണവാടി ടീച്ചറായ ദേവിയെപ്പോലെ ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് കിട്ടിയപ്പോഴാണ് വേണുഗോപാലും ഇത്രയും തുക തന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതും പിൻവലിച്ചതും അറിയുന്നത്.

അക്കൗണ്ടില്‍ 25 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് വേണുഗോപാലിനോട് സമ്മതിച്ച ബാങ്ക് ജീവനക്കാര്‍, അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വേണുഗോപാലിനോട് പറയാൻ തയ്യാറായിട്ടില്ല. പണമിടപാട് നടത്തിയത് തന്‍റെ അറിവോടെയല്ലെന്ന കാര്യം ആദായനികുതി ഉദ്യോഗസ്ഥരെ വേണുഗോപാല്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായുടെ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബം, നി‍ർണായകമായി ഒരു വീട്ടിലെ മൂന്ന് സ്വതന്ത്രന്മാർ
ശബരിമല വിവാദവും തുണച്ചില്ല; പന്തളത്ത് അട്ടിമറി; ബിജെപിക്ക് ഭരണം നഷ്ടമായി; നഗരസഭ ഭരണം എൽഡിഎഫിന്