ശബരിമല മീനമാസപൂജ; പ്രതിദിനം പതിനായിരം പേര്‍ക്ക് പ്രവേശനം, വെര്‍ച്വല്‍ ക്യൂ വഴി മാത്രം പ്രവേശനം

By Web TeamFirst Published Mar 12, 2021, 3:18 PM IST
Highlights

 പ്രവേശനത്തിനായി 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

തിരുവനന്തപുരം: മീനമാസ പൂജ, ഉത്രം ഉത്സവക്കാലത്ത് ശബരിമലയിൽ പ്രതിദിനം പതിനായിരം ഭക്തർക്ക് വീതം പ്രവേശനം നല്‍കും. 5000 പേരെ അനുവദിക്കാനായിരുന്നു മുന്‍ തീരുമാനം.  ബുക്ക് ചെയ്യുന്നവരില്‍ പകുതിയോളം  പേരും ദര്‍ശനത്തിന് എത്താതിരിക്കുന്നത് വലിയ വരുമാന നഷ്ടത്തിന് വഴി വെക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് ആക്ഷേപം ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ തീരുമാനം. പ്രവേശനത്തിന് എത്തുന്നവര്‍ക്ക്, 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ മാസം 15 മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.

click me!