
കൊച്ചി: ഭൂപരിഷ്കരണ ചട്ടം ലംഘിച്ചതിന് പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസെടുക്കാത്തതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു.
ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. എന്നാല്‍ 207 ഏക്കര്‍ ഭൂമി തന്‍റെ കൈവശമുണ്ടെന്ന് പിവി അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്ങ്മൂലത്തില്‍ തന്നെയുണ്ട്. സംഭവം വിവാദമായപ്പോള്‍ ഇത് സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലാ കല്കടര്‍മാര്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നിര്‍ദേശം താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നല്‍കിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഇരുനൂറ് ഏക്കറില്‍ ഒരു സെന്‍റ് ഭൂമി പോലും തിരിച്ചുപിടിക്കാനായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam