കൊവിഡ് വ്യാപനം രൂക്ഷം, മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം

Published : May 23, 2021, 06:37 AM IST
കൊവിഡ് വ്യാപനം രൂക്ഷം, മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം

Synopsis

തിരുവനന്തപുരം,എറണാംകുളം,തൃശൂർ എന്നീ മൂന്നു ജില്ലകളിൽ പിൻവലിച്ചെങ്കിലും മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൻ തുടരുകയാണ്. കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രൂക്ഷമായി തുടരുന്നതിനാലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗൺ നീട്ടിയത്.

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിൽ ഇന്ന് കടുത്ത നിയന്ത്രണം ഏര്‍പെടുത്തി. അടിയന്തര ആവശ്യമുള്ള മെഡിക്കൽ സേവനങ്ങൾ,, പത്രം, പാൽ,പെട്രോൾ പമ്പുകൾ ,ചരക്ക് വാഹനങ്ങൾ എന്നിവക്ക് മാത്രമേ ഇന്ന് അനുവാദമുണ്ടാവുകയുള്ളൂവെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്മൻ അറിയിച്ചു. ഹോട്ടലുകൾക്ക് ഹോം ഡെലിവറിയും നടത്താം. 

തിരുവനന്തപുരം,എറണാംകുളം,തൃശൂർ എന്നീ മൂന്നു ജില്ലകളിൽ പിൻവലിച്ചെങ്കിലും മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൻ തുടരുകയാണ്.
കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രൂക്ഷമായി തുടരുന്നതിനാലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗൺ നീട്ടിയത്. എ.ഡി.ജി.പി വിജയ് സാഖറെ,ഐ.ജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ എത്തി പൊലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. പ്രധാന റോഡുകളിലെ പരിശോധനക്കൊപ്പം ഉള്‍പ്രദേശങ്ങളിലും ആള്‍ക്കൂട്ടമൊഴിവാക്കാൻ പൊലീസ് പ്രത്യേക നിരീക്ഷണം തുടങ്ങി. ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ ആശ്വാസ തീരുമാനം; അയഞ്ഞ് ഡോക്ടർമാ‍ർ, സ‍ർക്കാർ മെഡിക്കൽ കോളേജുകളിലെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം മാറ്റി വച്ചു
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും, കസ്റ്റഡി അപേക്ഷ നൽകി പൊലീസ്, ജാമ്യാപേക്ഷ അടുത്ത ദിവസം പ​രി​ഗണിക്കും