
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ( Thiruvananthapuram International airport) നിന്നുള്ള യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. മാര്‍ച്ച് 1 മുതല്‍ ആഭ്യന്തര സര്‍വീസുകളുടെ പ്രതിവാര എണ്ണം 60 ല്‍ നിന്ന് 79 ആയി ഉയരുന്നു. വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ അധിക സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ഏഴില്‍ നിന്ന് 20 ആയി ഉയര്‍ത്താനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രക്കാര്‍ക്ക് ഇത് ഉപകാരപ്പെടും. തിരുവനന്തപുരം-ബെംഗളൂരു ടിക്കറ്റിനായുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. പ്രവൃത്തിദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. രണ്ടെണ്ണം രാവിലെയും ഒന്ന് വൈകുന്നേരവും ആയിരിക്കും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും ദിവസവും സര്‍വീസ് ഉണ്ടാകും. നേരത്തെ ഇത് ആഴ്ചയില്‍ 4 ആയിരുന്നു. ഇത് കേരളത്തിനുള്ളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായകരമാകും. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ തുടരും. നേരത്തെ ആരംഭിച്ച ഏതാനും സര്‍വീസുകള്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
വേനല്‍ക്കാല ഷെഡ്യൂളില്‍ ദില്ലി, പൂനെ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും. അതിന് പുറമെ, ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം അന്താരാഷ്ട്ര സര്‍വീസുകളും പ്രതീക്ഷിക്കുന്നു.
വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍
മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ (Album singer) അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലിയെയാണ് പൊന്നാനി പൊലീസ് പോക്സോ കേസ് (Pocso case) ചുമത്തി അറസ്റ്റ് ചെയ്തത്. ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാപ്പിള ആല്‍ബം ഗായകനായ മന്‍സൂറലിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ട് വര്‍ഷം മുമ്പ് പൊന്നാനിയില്‍ നിന്ന് പരിചയപ്പെട്ട കുട്ടിയെ പിന്നീട് മന്‍സൂറലി പാട്ട് പഠിപ്പിക്കുകയും പ്രണയിക്കുകയുമായിരുന്നു. തുടര്‍ന്ന് പലതവണ കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ ഇയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.