Sabarimala : ശബരിമല തീർഥാടകർക്ക് രാത്രി തങ്ങാന്‍ കൂടുതൽ സൗകര്യം, വിരിവെക്കാന്‍ കൂടുതല്‍ സ്ഥലം

Web Desk   | Asianet News
Published : Dec 14, 2021, 08:04 AM IST
Sabarimala : ശബരിമല തീർഥാടകർക്ക് രാത്രി തങ്ങാന്‍ കൂടുതൽ സൗകര്യം, വിരിവെക്കാന്‍ കൂടുതല്‍ സ്ഥലം

Synopsis

വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി തുടങ്ങി. സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ അയ്യായിരം പേര്‍ക്ക് വിരിവക്കാനുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങള്‍ റവന്യൂ പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ട് വിലയിരുത്തി.  

ശബരിമല: ശബരിമല സന്നിധാനത്ത് (Sabarimala)  രാത്രി തങ്ങുന്ന തീര്‍ത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനം. വിരിവക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ തയ്യാറാക്കും. ശബരിമല സന്നിധാനത്ത് പ്രസാദവിതരണത്തിനുള്ള സമയം കൂട്ടി.

വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിരിവക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി തുടങ്ങി. സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ അയ്യായിരം പേര്‍ക്ക് വിരിവക്കാനുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങള്‍ റവന്യൂ പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ട് വിലയിരുത്തി.

സന്നിധാനത്ത് അപ്പം അരവണ പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ നാല് മണിമുതല്‍ രാത്രി പതിനൊന്നര മണിവരെ പ്രവര്‍ത്തിക്കും. പ്രസാദങ്ങളു‍ടെ ഉത്പാദനവും കൂട്ടി. ദിനംപ്രതി ഒന്നരലക്ഷം ടിന്‍ അരവണയാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്.വരം ദിവസങ്ങളില്‍ ഇനിയും കൂട്ടാനാണ് ദേവസ്വംബോര്‍ഡിന്‍റെ തീരുമാനം. ശബരിമലയിലെ നടവരവ് 43 കോടി രൂപകഴിഞ്ഞു അരവണയുടെ വിറ്റ് വരവ് 16കോടിയും കാണിക്ക ഇനത്തില‍ 17കോടിരൂപയുമാണ് ലഭിച്ചത്. 

ശബരിമല നടപ്പന്തലിന് സമീപത്തുള്ള പൊതുമരാമത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിലെ രണ്ട് മുറികൾ ഓൺലൈനായി പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാം. പത്തനംതിട്ട റസ്റ്റ് ഹൗസിൽ പുതുതായി പണി തീർത്ത 8 മുറികളിലും ഓൺ ലൈൻ ബുക്കിംഗ് തുടങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി