പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് കൂടുതൽ ടാങ്കറുകൾ എത്തിക്കും

Published : Feb 21, 2023, 10:53 PM IST
പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് കൂടുതൽ ടാങ്കറുകൾ എത്തിക്കും

Synopsis

വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വെള്ളം നൽകുന്നത് തുടരണമെന്ന്  എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ് അറിയിച്ചു

കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ബുധനാഴ്ച മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം. ചെറിയ ടാങ്കറുകൾ ഇല്ലാത്തതിനാൽ ജല വിതരണം തടസ്സപ്പെടുന്നുവെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ വെള്ളം നൽകുന്നത് തുടരണമെന്ന്  എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ് അറിയിച്ചു. വെള്ളത്തിന്റെ ഗുണമേന്മയുടെ കാര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. ജല വിതരണം തുടരുമ്പോഴും അത് പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത് വരെ അഞ്ച് ലക്ഷത്തിലധികം ലിറ്റർ വെള്ളം വിതരണം ചെയ്തതായി വാട്ടർ അതോറിറ്റി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി എം ആർഷോയുടെ അനർഹ അഡ്മിഷന്‍; മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിന് നടപടി താക്കീത് മാത്രം
ശബരിമലയിലെ പൂജാ സാധനങ്ങൾ; ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം തള്ളി, 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്