കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച: ജില്ലാ പൊലീസ് മേധാവിമാരെ വിമർശിച്ച് ഡിജിപി

Published : Feb 21, 2023, 10:39 PM IST
കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച: ജില്ലാ പൊലീസ് മേധാവിമാരെ വിമർശിച്ച് ഡിജിപി

Synopsis

പ്രതികളെ പിടികൂടുന്നതിലും  കുറ്റപത്രം നൽകുന്നതിലും ഉള്ള വീഴ്ച്ചകൾക്ക് പുറമെ, തുടർനടപടികളെ കുറിച്ചുള്ള  പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കി. 

തിരുവനന്തപുരം: കേസന്വേഷണത്തിൽ ഗുരുതര  വീഴ്ച്ച വരുത്തിയ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ വിമർശനം. തിരുവനന്തപുരം റൂറൽ എസ്.പി, കൊല്ലം , തൃശൂർ കമ്മിഷണർമാർ എന്നിവർക്കാണ് വിമർശനം. പീഡന കേസിൽ പ്രതിയാക്കപ്പെട്ട 2 സി.ഐമാരെ  അറസ്റ്റ് ചെയ്യാത്തതിനാണ് തിരുവനന്തപുരം റൂറൽ എസ്.പിക്കെതിരായ വിമർശനം. കൊല്ലത്തേയും തൃശൂരിലേയും ചില കേസുകളിലെ അന്വേഷണത്തിലുണ്ടായ വീഴ്ച്ചയ്ക്കാണ് കമ്മീഷണർമാർക്ക് വിമർശനമുണ്ടായത്. പ്രതികളെ പിടികൂടുന്നതിലും  കുറ്റപത്രം നൽകുന്നതിലും ഉള്ള വീഴ്ച്ചകൾക്ക് പുറമെ, തുടർനടപടികളെ കുറിച്ചുള്ള  പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കി. 

സാമൂഹിക വിരുദ്ധ സംഘവുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരണമെന്ന് ഡിജിപി നിർദേശിച്ചു. ഉന്നതതല യോഗത്തിലാണ് ജില്ലാ പൊലിസ് മേധാവിമാർക്കുള്ള നിർദേശം. ഗുണ്ടാനിയമപ്രകാരമുള്ള തുടർനടപടികൾ ശക്തമാക്കും. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാൻ പ്രത്യേകം നടപടികളുണ്ടാവും.  സംസ്ഥാനത്ത് ലഹരിക്കെതിരായ പൊലിസ് നടപടിയിൽ കാര്യമായ പുരോഗതയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ യോഗം വിലയിരുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല
മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം