' 43,000ലധികം വനിതകളാണ് കേരളത്തില്‍ പുതുസംരംഭങ്ങൾ ആരംഭിച്ചത്,വനിതാ ദിനത്തിൽ വനിതാ സംരഭകര്‍ ഒത്തുചേരും'

Published : Mar 06, 2023, 04:43 PM IST
' 43,000ലധികം വനിതകളാണ് കേരളത്തില്‍ പുതുസംരംഭങ്ങൾ ആരംഭിച്ചത്,വനിതാ ദിനത്തിൽ  വനിതാ സംരഭകര്‍ ഒത്തുചേരും'

Synopsis

കേരളത്തിലെ നിലവിലെ സംരംഭക സൗഹാർദ്ദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതാകും വനിതാ സംരംഭക സംഗമമെന്നും വ്യവസായ മന്ത്രി പി.രാജീവ് 

തിരുവനന്തപുരം:കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ  ആഭിമുഖ്യത്തിൽ മാർച്ച് 8 ആം തീയതി അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ സംരംഭകർ ഒത്തുചേരുന്നു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവർ ഉൾപ്പെടെയുള്ള വനിതാ സംരംഭകരാണ് പരിപാടിയിൽ പങ്കെടുക്കുക. ആരോഗ്യ, സ്ത്രീ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. 

കേരളത്തിലെ നിലവിലെ സംരംഭക സൗഹാർദ്ദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതാകും വനിതാ സംരംഭക സംഗമമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000 ലധികം വനിതകളാണ് പുതു സംരംഭങ്ങൾ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന കേരളത്തിലെ വനിതകൾക്ക് പ്രചോദനവും ആത്മവിശ്വാസവും ഏകുന്ന ഒന്നാകും 500 ലധികം വനിതാസംരംഭകർ ഒരുമിക്കുന്ന വനിതാ സംരംഭക സംഗമം. 

കേരളത്തിൻ്റെ ചരിത്രത്തിൽ വ്യവസായമേഖലയിൽ സംഘടിപ്പിച്ച ഏറ്റവും വിപുലമായ പദ്ധതിയാണ് സംരംഭക വർഷം. 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളാരംഭിച്ച കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതി ദേശീയ അംഗീകാരവും നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ട സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,34,987 സംരംഭങ്ങളും 8055.42 കോടിയുടെ നിക്ഷേപവും 2,89,397 തൊഴിലും ഉണ്ടായത് അഭിമാനകരമായ നേട്ടമാണ്. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ്  കേരളത്തിന്‍റെ  സംരംഭക വർഷം പദ്ധതിയെന്നും വ്യവസായ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

PREV
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്