232 പേര്‍ക്ക് കൊവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടയ്ക്കും

Published : Sep 23, 2020, 03:33 PM ISTUpdated : Sep 23, 2020, 04:13 PM IST
232 പേര്‍ക്ക് കൊവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടയ്ക്കും

Synopsis

 കോഴിക്കോട് ജില്ലയിൽ ഇന്നലെ 394 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 363 പേര്‍ സമ്പര്‍ക്കം വഴിയാണ്  രോഗികളായത്.

കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും.

കോഴിക്കോട് ജില്ലയിൽ ഇന്നലെ 394 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 363 പേര്‍ സമ്പര്‍ക്കം വഴിയാണ് രോഗികളായത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്.  കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് 131പേര്‍ക്കും മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 33 പേര്‍ക്കും ബാലുശേരി പഞ്ചായത്തില്‍ 13 പേര്‍ക്കും  ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശശി തരൂർ എൽഡിഎഫിലേക്ക് വരുമോ? പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സാങ്കല്പിക ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് മറുപടി
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കണക്ക് പുറത്തുവിടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി, നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും കെകെ രാഗേഷ്