പാർലമെന്റിലെ പ്രതിഷേധം; ഇടതുപക്ഷത്തിനൊപ്പം പങ്കെടുത്ത് ജോസ് കെ മാണി

By Web TeamFirst Published Sep 23, 2020, 3:23 PM IST
Highlights

സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധർണ നടത്തിയത്. 

ദില്ലി: പാർലമെന്റിൽ ഇടതുപക്ഷ അം​ഗങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത് ജോസ് കെ മാണി. സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധർണ നടത്തിയത്. ബിനോയ് വിശ്വവും പ്രതിഷേധത്തിൽ പങ്കെടുത്തു. 

 

അതേസമയം, ഇന്ന് തൊഴിൽ ബില്ലിന് പിന്നാലെ ജമ്മു കശ്മീർ ഔദ്യോഗികഭാഷാ ബിൽ കൂടി പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നടപടികൾ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പാർലമെൻറിൻറെ അന്തസ്സ് ഉയർത്തി പിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തത്. ബഹിഷ്ക്കരണത്തിലൂടെ ബില്ലുകൾ തടുക്കാൻ ആരെയും അനുവദിക്കാനാവില്ല.  പ്രതിഷേധിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നും എന്നാൽ അതു പരിധിവിടാതെ നോക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

നിശ്ചയിച്ചതിലും എട്ട് ദിവസം ബാക്കി നിൽക്കേയാണ് പാർലമെൻ്റ് സമ്മേളനം വെട്ടിചുരുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെട്ടിച്ചുരുക്കാനുള്ള നിർദ്ദേശം ഉയർന്നത്. രാജ്യസഭയിലെ ബഹളത്തിൽ പ്രതിഷേധിച്ചുള്ള 24 മണിക്കൂർ ഉപവാസം ഉപാദ്ധ്യക്ഷൻ ഹരിവംശ് രാവിലെ അവസാനിപ്പിച്ചു.
 

click me!