
കണ്ണൂർ: സിപിഎം സമ്മേളനങ്ങളിൽ നേതൃപദവിയിലേക്ക് കൂടുതൽ സ്ത്രീകളെയും യുവാക്കളെയും തെരഞ്ഞെടുക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ മുപ്പത് ശതമാനം പൂർത്തിയായ കണ്ണൂരിൽ ഇതുവരെ നാൽപത് ബ്രാഞ്ചുകളിൽ സ്ത്രീകളാണ് സെക്രട്ടറിമാർ. വരാനിരിക്കുന്ന ലോക്കൽ ഏരിയ ജില്ലാകമ്മറ്റികളിൽ സ്ത്രീകളുടെ എണ്ണം കൂടുതലുണ്ടാകും.
തുന്നൽ ജോലിക്കാരിയായ സബിത കഴിഞ്ഞ 12 കൊല്ലമായി സിപിഎം പടന്നപ്പാലം ബ്രാഞ്ച് സെക്രട്ടറിയാണ്. ലീഗിനും കോൺഗ്രസിനും നല്ല സ്വാധീമുള്ള കണ്ണൂർ നഗരമേഖലയിൽ പാർട്ടിയെ വളർത്താൻ മുന്നിലുള്ള സബിതയെ ഇത്തവണയും സമ്മേളനം സെക്രട്ടറിയാക്കി. കണ്ണൂരിലാകെ പാർട്ടിക്ക് 3038 ബ്രാഞ്ചുകളാണുള്ളത്.
നാലുദിവസം കൊണ്ട് 1098 ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കിയപ്പോൾ നാൽപ്പതിടത്ത് സ്ത്രീകളാണ് സെക്രട്ടറിമാർ. കഴിഞ്ഞ തവണ ആകെ അഞ്ചുപേരുള്ളിടത്താണ് ഈ വർധന. വനിതാ അംഗത്തിന് മുഴുവൻ സമയ പ്രവർത്തനത്തിന് സന്നദ്ധതയും പ്രാപ്തിയും ഉണ്ടെങ്കിൽ അവരെ ബ്രാഞ്ചിന്റെ സെക്രട്ടറി ആക്കണമെന്ന പൊതു മാർഗ നിർദ്ദേശം ഇത്തവണ ഉണ്ട്. ഒപ്പം വനിത അംഗങ്ങൾ കൂടുതലുള്ള ബ്രാഞ്ചാണെങ്കിൽ ഉറപ്പായും സ്ത്രീയായിരിക്കണം സെക്രട്ടറിയെന്ന നിർദ്ദേശവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam