ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് എത്തുന്നവരിൽ അധികവും ഇതര സംസ്ഥാനത്തുനിന്ന്

Published : Jan 02, 2021, 06:52 PM IST
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് എത്തുന്നവരിൽ അധികവും ഇതര സംസ്ഥാനത്തുനിന്ന്

Synopsis

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് എത്തുന്നവരിൽ അധികവും ഇതരസംസ്ഥാനക്കാർ. കർണാടക തമിഴ്നാട് ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് 90 ശതമാനവും. 

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് എത്തുന്നവരിൽ അധികവും ഇതരസംസ്ഥാനക്കാർ. കർണാടക തമിഴ്നാട് ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് 90 ശതമാനവും. 

10 ശതമാനത്തിൽ താഴെ മാത്രമാണ് മലയാളികൾ എത്തുന്നത്. കേരള പൊലീസിന്റെ വെർച്ച്വൽ ക്യൂ വഴി കേരളത്തിൽ നിന്നുള്ള പലർക്കും ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. 5000 പേർക്കാണ് നിലവിൽ ദർശനത്തിന് പ്രതിദിനം അനുമതി. 

ഭക്തരുടെ എണ്ണം കൂട്ടിയതോടെ സന്നിധാനത്തെത്തുന്നവർ സാമുഹിക അകലം പാലിക്കാത്തത് പൊലീസിനും തലവേദനയുണ്ടാക്കുന്നുണ്ട്.ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പടെ 390 പേര്‍ക്കാണ് മണ്ഡലകാലത്ത് കൊവിഡ് സ്ഥിരികരിച്ചത്. 

ഇതില്‍ 289 പേര്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. കൊവിഡ് പരിശോധനയില്‍ ഫലം പോസ്റ്റീവ് ആയ 96 അയ്യപ്പ ഭക്തരെ തിരിച്ചയച്ചു. മകരവിളക്ക് സമയത്ത് തീര്‍ത്ഥാടകരുടെ ഏണ്ണം ദിനംപ്രതി അയ്യായിരമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമതീരുമാനം കൈകൊണ്ടിട്ടില്ല.  

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി