ട്രാൻസ്ജെൻഡർ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ; നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു

Published : Jan 02, 2021, 06:19 PM IST
ട്രാൻസ്ജെൻഡർ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ; നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു

Synopsis

ട്രാൻസ്ജെൻഡര്‍ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ തുറന്നു.നടൻ ജയസൂര്യയാണ് ഉദ്ഘാടനം ചെയ്തത്. ലോക്ഡൗൺ കാലത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയ സജ്ന ഷാജിയെ മറ്റ് കച്ചവടക്കാർ തടഞ്ഞത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായിരുന്നു.

കൊച്ചി: ട്രാൻസ്ജെൻഡര്‍ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ തുറന്നു.നടൻ ജയസൂര്യയാണ് ഉദ്ഘാടനം ചെയ്തത്. ലോക്ഡൗൺ കാലത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയ സജ്ന ഷാജിയെ മറ്റ് കച്ചവടക്കാർ തടഞ്ഞത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായിരുന്നു.

സജ്ന ഷാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്ന് പൂവണിഞ്ഞത്. സ്വന്തമായി ഒരു ഹോട്ടൽ.ആലുവയ്ക്ക് അടുത്ത് മാളികംപീടിക എന്ന സ്ഥലത്താണ് സജ്നാസ് കിച്ചൺ എന്ന പേരിയിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 

നടൻ ജയസൂര്യയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ സജ്നയുടെ അവസ്ഥ കണ്ട ജയസൂര്യ അടക്കമുള്ളവർ പിന്തുണ പ്രഖ്യാപ്പിച്ചിരുന്നു. വിഡി സതീശൻ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു.

ലോക്ഡൗൺ കാലത്ത് എറണാക്കുളത്തെ ഇരുമ്പനത്താണ് സജ്ന ബിരിയാണി കച്ചവടം നടത്തിയിരുന്നത്. ഇത് തടസ്സപ്പെട്ടുത്താൻ പരിസരവാസികളായ മറ്റ് കച്ചവടക്കാർ രംഗത്ത് എത്തിയിരുന്നു. സജ്ന ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയച്ചതോടെയാണ് സാമൂഹ്യപ്രവർത്തകരടക്കം പിന്തുണയുമായി രംഗത്തെത്തിയത്. ജിവിതത്തിലെ പ്രതിസന്ധികളോട് മത്സരിച്ച് സജ്ന പുതിയ ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി