16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപരിചിതയുടെ കയ്യിൽ ഏല്‍പ്പിച്ച് അമ്മ കടന്നു കളഞ്ഞു; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Published : Jul 24, 2026, 09:32 PM IST
new born-mother allegedly abandons 16 day old baby at kozhikode medical college

Synopsis

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീയുടെ കൈയില്‍ ഏല്‍പ്പിച്ച ശേഷം ആശുപത്രി പരിസരത്ത് നിന്ന് മുങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ടോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ ഏല്‍പിച്ച സ്ത്രീ പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

തുടര്‍ന്ന് വനിതാ പോലീസിന്‍റെ സംരക്ഷണയില്‍ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിനെ പോലീസ് സ്റ്റേഷനിലെത്തിച്ച സ്ത്രീയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ യുവതിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുഞ്ഞിന്‍റെ മാതാവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പോലീസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി, ചർച്ചയ്ക്ക് പിന്നാലെ നടപടി
ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി; സ്വാകര്യ മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം