ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച്തെറിപ്പിച്ചു; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

Published : Jul 09, 2025, 02:04 PM IST
Kalpetta road accident

Synopsis

പരിക്കേറ്റ ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൽപ്പറ്റ: വയനാട് താളൂരിൽ വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കവെ തമിഴ്നാട് ഭാഗത്തുനിന്ന് വന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. താളൂർ ആലുങ്ങൽ വീട്ടിൽ ദീപ, മകൾ അനാമിക എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപയുടെ തോൾ എല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്. അനാമികയുടെ ഇടുപ്പിനും കാലിനും ആണ് പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം ഉണ്ടായത്.

PREV
Read more Articles on
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം