തൃശ്ശൂരിൽ ഉറങ്ങി കിടന്ന അമ്മയുടെയും മകളുടെയും സ്വർണം കവർന്നു, കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

Published : Jul 16, 2022, 11:47 AM IST
തൃശ്ശൂരിൽ ഉറങ്ങി കിടന്ന അമ്മയുടെയും മകളുടെയും സ്വർണം കവർന്നു, കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി

Synopsis

മോഷ്ടാവ് എത്തിയത് അടുക്കള വാതിൽ തകർത്ത്, കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ ഓടി രക്ഷപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ അഴീക്കോട് ഉറങ്ങി കിടന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വർണം കവർന്നു. അഴീക്കോട് പേബസാർ സ്വദേശി ഫാത്തിമ, മകൾ ഫെമിന എന്നിവരുടെ സ്വർണമാണ് കവർന്നത്. പുലർച്ചെ മൂന്നരയോടെയായിരുന്നു മോഷണം. അടുക്കള വാതിൽ തകർത്ത് എത്തിയ മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന ഫാത്തിമയുടെയും ഫെമിനയുടെയും സ്വർണം കവരുകയായിരുന്നു. മാലയും പാദസരവുമാണ് കവർന്നത്. മോഷണത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ മോഷ്ടാവ് അടുക്കള വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നര പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.

രാവിലെ എത്തിയ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് നടത്തിയ തെരച്ചിലിൽ വീട്ടിന് സമീപത്ത് നിന്ന് മൺവെട്ടിയും മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന ചെരുപ്പുകളും കണ്ടെത്തി. അതേസമയം ആളെ കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല. വിരലടയാള വിദഗ്‍ധരും സ്ഥലത്തെത്തിയിട്ടുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'
സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പം; കോടതി വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ