കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട അമ്മയും മകനും മരിച്ചു, 7 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Published : Jun 06, 2026, 09:40 PM ISTUpdated : Jun 06, 2026, 10:00 PM IST
drowned death

Synopsis

രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട അമ്മയും മകനും മരിച്ചു. അമ്മക്കൊപ്പം ഒഴുക്കിൽപെട്ട ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തി. കൈതേരിമുക്ക് സ്വദേശി രമ്യയും മകനുമാണ് ഒഴുക്കിൽപെട്ടത്. തുണിയലക്കാൻ പുഴയിൽ പോയ സമയത്താണ് അപകടമുണ്ടായത്. കാൽവഴുതി പുഴയിലേക്ക് വീണ ശിവനന്ദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ രമ്യയും ഒഴുക്കിൽപെടുകയായിരുന്നു. രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

തോട്ടത്താംകണ്ടി ഭാഗത്താണ് രമ്യയും കുഞ്ഞും ഒഴുക്കിൽപ്പെട്ടത്. മകനൊപ്പം തുണിയലക്കാൻ വേണ്ടി പുഴയിലേക്ക് പോയതാണ് രമ്യ. മകൻ കാൽവഴുതി പുഴയിലേക്ക് വീഴുകയും കു‍ഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജാതി പറ‍ഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയുമായി യുവതി, ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെ പരാതി, നിഷേധിച്ച് സ്കൂൾ അധികൃതർ
അസുഖം റിപ്പോർട്ട് ചെയ്തത് 121 കുട്ടികൾക്ക്, 73 കുട്ടികൾ അഡ്മിറ്റായി, കോളിയാടി സ്‌കൂളിലെ ഭക്ഷ്യവിഷബാധയെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി; 'കർശന നടപടി'