അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം 4 പേരെന്ന് ആത്മഹത്യാക്കുറിപ്പ്

Published : Jul 14, 2025, 09:12 AM IST
arun death

Synopsis

വീടിനോട് ചേർന്ന ചായിപ്പിലാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുൺ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.  കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ. ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ  വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തി്ന് കാരണക്കാർ എന്നാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം