
കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ മകൾക്ക് പിന്നാലെ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഓഗസ്റ്റ് 27 നാണ് സ്വപ്ന ഐസ്ക്രീമിൽ എലിവിഷം ചേർത്ത് രണ്ട് മക്കൾക്കും നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് ദിവസത്തതിന് മുമ്പാണ് രണ്ടരവയുള്ള ഇളയ മകൾ അൻസീല മരിച്ചത്.
വിഷം കഴിച്ചതിനിടെ തുടര്‍ന്ന് ഗുരുതര അവസ്ഥയിൽ ചികിത്സയിലായിരുന്നു സ്വപ്ന. പയ്യാവൂരിൽ തുണിക്കട നടത്തുകയായിരുന്ന സ്വപ്നക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇവരുടെ ഭർത്താവ് വിദേശത്താണ്. ബാങ്ക് വായ്പ എടുത്തും, പലിശക്ക് പണം കടം വാങ്ങിയും ഇവർ വീടും സ്ഥലവും വാങ്ങിയിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam