ബസില്‍ മകളെ ഉപദ്രവിച്ചയാളെ തല്ലിയ സംഭവം; 'അക്രമിയെ അടിക്കേണ്ടി വന്നത് സഹികെട്ടപ്പോള്‍'; വിശദീകരിച്ച് അമ്മ

Published : Jun 22, 2024, 09:36 AM ISTUpdated : Jun 22, 2024, 12:43 PM IST
ബസില്‍ മകളെ ഉപദ്രവിച്ചയാളെ തല്ലിയ സംഭവം; 'അക്രമിയെ അടിക്കേണ്ടി വന്നത് സഹികെട്ടപ്പോള്‍'; വിശദീകരിച്ച് അമ്മ

Synopsis

എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോൾ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. 

പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് അമ്മയുടെ വിശദീകരണം. പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബസിൽ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാൾ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാൻ വന്നു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലിൽ സ്പർശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോൾ വളരെ മോശമായിട്ടാണ് ഇയാൾ പ്രതികരിച്ചത്. കുട്ടി അപ്പോൾ തന്നെ അമ്മയെ വിളിച്ച് വേ​ഗം  വരാൻ ആവശ്യപ്പെട്ടു. അമ്മ എത്തിയപ്പോൾ വിവരം അറിയിച്ചു. എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോൾ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് താൻ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. മറ്റൊരു പെൺകുഞ്ഞിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും അമ്മ കൂട്ടിച്ചേർത്തു. 

ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവുമുണ്ടായത്. രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്.  


 

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍