നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു; സംഭവം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ

Published : May 26, 2026, 08:43 AM IST
Newborn baby

Synopsis

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 19 വയസുകാരിയായ അവിവാഹിതയാണ് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 19 വയസുകാരിയായ അവിവാഹിതയാണ് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. നവജാത ശിശുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വയറുവേദന എന്ന് പറഞ്ഞാണ് 19 വയസുകാരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. നിരീക്ഷണത്തിൽ ഇരിക്കെ ശുചിമുറിയിൽ പ്രസവിച്ചു. തുടർന്ന് ജനലിലൂടെ കുഞ്ഞിനെ പുറത്തിടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലും എംഡിഎംഎ കടത്ത്; രണ്ട് പേര്‍ പിടിയില്‍
വീണ്ടും കാട്ടാന ആക്രമണം, മേപ്പാടിയിൽ സ്കൂട്ടറിൽ പോയവരെ കാട്ടാന ആക്രമിച്ചു, സ്ത്രീ കൊല്ലപ്പെട്ടു