'അപ്ഡേറ്റ് ചെയ്തോ? എല്ലാ വാഹന ഉടമകളും നിർബന്ധമായി ചെയ്യേണ്ട കാര്യം'; ഓർമിപ്പിച്ച് എംവിഡി

Published : Mar 06, 2024, 06:20 AM IST
'അപ്ഡേറ്റ് ചെയ്തോ? എല്ലാ വാഹന ഉടമകളും നിർബന്ധമായി ചെയ്യേണ്ട കാര്യം'; ഓർമിപ്പിച്ച് എംവിഡി

Synopsis

വാഹന സംബന്ധമായ സർവ്വീസിനും ടാക്സ് അടയ്ക്കാനും പിഴ അടയ്ക്കാനും കൂടിയേ തീരൂവെന്ന് എംവിഡി

എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ  പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാൽ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും ടാക്സ് അടയ്ക്കാനും പിഴ അടയ്ക്കാൻ ആയാലും സാധിക്കുകയുള്ളൂവെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.

വാഹൻ സൈറ്റിൽ കയറി വാഹന നമ്പർ എന്റർ ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും അതിൽ താഴ്ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് ഡീറ്റെയിൽസ് എന്റർ ചെയ്താൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.പേര് ആധാറിലേതുപോലെയാണോ എന്നും നോക്കണം.

നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടണമെന്നാണ് എംവിഡിയുടെ നിർദേശം. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപ്പെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവും. അതിന്‍റെ പ്രിന്‍റ് എടുക്കണം. തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷ, മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്.  ഈ നാല് രേഖകളും പ്രിൻ് എടുത്ത് അവസാന സബ്മിഷൻ ചെയ്ത് അതാത് ആർ ടി ഓഫീസിൽ ഹാജരാക്കേണ്ടതാണെന്നും എംവിഡി അറിയിക്കുന്നു, വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ആവുകയും പേരിൽ മാത്രം കറക്ഷൻ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാറിൻ്റെ കോപ്പിയും ആർസിയുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആർടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. 

വാഹന ഉടമ മരിച്ച സാഹചര്യത്തിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വാങ്ങിച്ച രേഖകളും അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും അപ്ഡേറ്റ് മൊബൈൽ നമ്പർ  എന്ന ഐക്കണിലൂടെ അപ്ഡേറ്റ്  ചെയ്യുകയും അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണം. വാഹന ഉടമ വിദേശത്താണെങ്കിൽ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും അപ്ഡേറ്റ് ചെയ്യുന്നഫോണ്‍ നമ്പർ ഉള്ള ആധാറിൻ്റെ / ഇ ആധാറിൻ്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തൻറെ  ആർ ടി ഓഫീസിന്റെ മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്താൽ ഓഫീസിൽ നിന്നും അത് അപ്ഡേറ്റ് ചെയ്തു തരുമെന്നും എംവിഡി പറയുന്നു.എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ചെയ്യേണ്ട കാര്യമാണിതെന്നും എംവിഡി ഓർമിപ്പിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എടവണ്ണപ്പാറയിൽ വൻ രാസലഹരി വേട്ട, രണ്ട് പേർ പിടിയിൽ; നിലമ്പൂരിൽ യുവാവിൽ നിന്ന് എംഡിഎംഎ കണ്ടെത്തി
പ്രചരിക്കുന്നത് പഴയ പ്രസംഗം, താൻ പറഞ്ഞത് വർഗീയതയല്ലെന്ന് കെ എം ഷാജി; നീർക്കോലിയെ പേടിക്കില്ലെന്ന് പരിഹാസം