കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

Published : Oct 19, 2022, 06:44 PM ISTUpdated : Oct 29, 2022, 04:19 PM IST
 കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

Synopsis

ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നു. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല... തുടങ്ങിയ കാരണങ്ങളും ഫിറ്റ്നസ് റദ്ദാക്കാൻ കാരണമായി പറയുന്നു. 

കൊച്ചി: ടൂറിസ്റ്റ് ബസുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിനും പണി കൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്. കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിൻ്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.  ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി. 

ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തൽ. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല... തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു. ബസിൻ്റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും പറയുന്നു. അപകടകരമായ നിലയിൽ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പനമ്പിളി നഗറിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ്.മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസിൽ പരിശോധന നടത്തിയത്. താരങ്ങളുമായി പരിശീലനത്തിന് എത്തിയതായിരുന്നു ബസിവിടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സര്‍വ്വീസ് നടത്താൻ പാടില്ല. 

ടൂറിസ്റ്റ് ബസുകളെ വിടാൻ ഭാവമില്ല, പുതിയൊരു 'കുടുക്കു'മായി എംവിഡി!

റ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‍ത ശേഷം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് എട്ടിന്‍റെ പണിയുമായി കേരള മോട്ടോര്‍വാഹന വകുപ്പ്.  ഈ വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ. രജിസ്ട്രേഷൻ മാറ്റുകയോ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ സർവീസ് നടത്താൻ അനുവദിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

'ജംഗിൾ സഫാരി ബസുകളിലെ സ്റ്റിക്കർ മാറ്റി', ബസിലെ പരസ്യത്തിൽ മറുപടിക്ക് സമയം വേണമെന്ന് കെഎസ്ആർടിസി

കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആൻഡ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗാലാൻഡ്, ഒഡിഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‍ത ശേഷം കേരളത്തില്‍ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. രജിസ്ട്രേഷൻ മാറ്റുകയോ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ സർവീസ് നടത്താനും അനുവദിക്കില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി എംഎൽഎ പിപി ചിത്തരഞ്ജൻ
പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'