വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചു; കാപ്പ പ്രകാരം നടുകടത്തിയിരുന്ന പ്രതി പിടിയിൽ

Published : Sep 27, 2026, 03:40 PM IST
motorcycle stolen from house yard in kochi accused arrested

Synopsis

ഇരുചക്ര വാഹന മോഷ്ടാവ് അറസ്‌റ്റിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ സ്വദേശി അജിത് കുമാർ (46) നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: ഇരുചക്ര വാഹന മോഷ്ടാവ് അറസ്‌റ്റിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ സ്വദേശി അജിത് കുമാർ (46) നെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 31ന് പകലായിരുന്നു സംഭവം. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരൻ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ ആണ് ഇയാൾ മോഷ്ടിച്ചത്. കാസർകോട് ഉദുമ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ശാസ്‌ത്രീയ അന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കുണ്ടറ, കൊല്ലം വെസ്റ്റ്, എന്നീ പോലീസ് സ്റ്റേഷനുകളിൽ വേറെയും കേസുകൾ നിലവിലുണ്ട്.

കൂടാതെ, 2025 നവംബറിൽ കാപ്പ ഉത്തരവുപ്രകാരം കൊല്ലം ജില്ലയിൽ നിന്നും എട്ട് മാസത്തേക്ക് നാടുകടത്തിയിരുന്നു. അന്വേഷണ സംഘത്തിൽ ഡിവൈഎസ് പി എൻ ബാബുകുട്ടൻ, ഇൻസ്പെക്ടർ എംപി എബി, സബ്ബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, ജി ശശിധരൻ, മനോജ് കുമാർ, ബിജു ജോൺ, എസ് സിപിഒ കെആർ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു
ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി; പൂജ - ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ