ഗവർണറുള്ള പരിപാടിയിൽ പങ്കെടുക്കില്ലെന്ന് എംപിയും മേയറും, കണ്ണൂരിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി എസ്‌പി

By Web TeamFirst Published Dec 27, 2019, 8:13 PM IST
Highlights
  • കണ്ണൂർ സർവ്വകലാശാല ക്യാംപസിൽ നാളെയാണ് ദേശീയ ചരിത്ര കോൺഗ്രസ് ആരംഭിക്കുന്നത്
  • ഉദ്ഘാടന ചടങ്ങിൽ നിന്ന് കണ്ണൂർ എംപി കെ സുധാകരനും മേയർ സുമ ബാലകൃഷ്ണനും വിട്ടുനിൽക്കും

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രക്ഷോഭം രാജ്യമെമ്പാടും കൊടുമ്പിരികൊണ്ടിരിക്കെ കണ്ണൂരിൽ ദേശീയ ചരിത്ര കോൺഗ്രസ് നാളെ നടക്കും. ഗവർണർ ആരിഫ് ഖാൻ പങ്കെടുക്കുന്ന സാഹചര്യത്തിൽ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കണ്ണൂർ എംപി കെ സുധാകരനും മേയർ സുമ ബാലകൃഷ്ണനും വിട്ടുനിൽക്കും. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ഗവർണർ ആരിഫ് ഖാൻ അഭിപ്രായം പറഞ്ഞ സാഹചര്യത്തിലാണിത്.

കണ്ണൂർ സർവ്വകലാശാല ക്യാംപസിൽ നാളെയാണ് ദേശീയ ചരിത്ര കോൺഗ്രസ് ആരംഭിക്കുന്നത്. അതേസമയം പരിപാടിക്കായി കണ്ണൂരിലെത്തുന്ന ഗവർണർക്ക് നേരെ കണ്ണൂരിൽ വൻ പ്രതിഷേധം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സാഹചര്യത്തിൽ വിവിധ സംഘടനാ നേതാക്കൾക്ക് കണ്ണൂർ എസ്‌പി മുന്നറിയിപ്പ് നൽകി. അക്രമങ്ങളുണ്ടായാൽ നേതാക്കൾക്കെതിരെ കേസ് എടുക്കുമെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കിയിരിക്കുന്നത്.

click me!