
എന്തിനാണ് തനിക്ക് കേരളശ്രീ പുരസ്കാരമെന്നറിയില്ലെന്ന് എംപി പരമേശ്വരൻ , പിണറായിക്കെതിരേയും വിമര്‍ശനം തുടരുന്നു
തൃശൂര്‍ : എന്തിനാണ് തനിക്ക് പുരസ്കാരം നൽകിയതെന്ന് അറിയില്ലെന്ന് കേരള സര്‍ക്കാരിന്‍റെ പ്രഥമ കേരള ശ്രീ പുരസ്കാരം നേടിയ എംപി പരമേശ്വരൻ . പുരസ്കാരം നൽകിയതറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഔദ്യോഗികമായി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും എംപി പരമേശ്വരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും എംപി പരമേശ്വരൻ വിമർശനം തുടരുകയാണ്. നടപ്പാക്കുന്ന തീരുമാനം മുഴുവനും ശരിയാകണമെന്നില്ല. അർഥമില്ലാത്ത പദ്ധതിയാണ് കെ. റെയിൽ. അർഥമില്ലാത്ത വികസന സങ്കല്പമെന്ന് ബോധ്യപ്പെടുന്നില്ല. ഇതാണ് വികസനമെന്ന് വിചാരിച്ചാൽ നിവൃത്തി ഇല്ല. ഒരു ലക്ഷം സംരംഭങ്ങൾ എന്ന ശരിയായ തീരുമാനം നടപ്പാക്കാൻ അണികളെ തയാറാക്കിയില്ല. അവനവന് വേണ്ടതാണെന്ന് അണികളെ ബോധ്യപ്പെടുത്തിയില്ല. പിണറായിയുടേതുൾപ്പടെയുള്ള മൗലികമായ വികസന സങ്കൽപം തെറ്റാണ്
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അന്നും ഇന്നും വേദനയില്ല. കിടക്കയിൽ നിന്ന് താഴെ വീണതുപോലയേ ഉള്ളൂ.പാർട്ടിയിൽ നിന്ന് പുറത്തായശേഷം എഴുതിയത് മുമ്പെഴുതിയതിന്റെ തുടർച്ചയെന്നും എംപി പരമേശ്വരൻ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam