'കേരളം കഴുത്തിന് പിടിക്കും, ഇപ്പോഴല്ല'; മന്ത്രിയെ വീണയെ ആക്രമിച്ച സംഭവത്തിൽ ഷാഫി പറമ്പിൽ എംപി

Published : Feb 25, 2026, 10:49 PM IST
Shafi Parambil

Synopsis

ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനവും കരിങ്കൊടി കാണിച്ചാൽ വധശ്രമവുമാകുന്ന കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ലെന്നും എംപി

കോഴിക്കോട്: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. കേരളം കഴുത്തിന് പിടിക്കും. ഇപ്പോഴല്ല, അടുത്ത തെരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കുമെന്നും എംപി ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോ അങ്ങിനെ ഉണ്ടായിട്ടില്ല എന്ന് ആ ദൃശ്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനവും കരിങ്കൊടി കാണിച്ചാൽ വധശ്രമവുമാകുന്ന കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ലെന്നും ഇല്ലാത്ത അക്രമത്തിൻ്റെ പേരിൽ പതിവ് ഗുണ്ടാപണിയുമായി ഇറങ്ങിയിരിക്കുന്ന ക്രിമിനലുകളുടെ പേരിൽ മന്ത്രിക്കും അരിവാൾ കത്രിക നക്ഷത്ര വകുപ്പിനുമെതിരായ സമരത്തിന് അറുതിയാകുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസം, ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി വില്പന; ക്രിമിനൽ കേസുകളിലെ പ്രതികൾ കഞ്ചാവുമായി പിടിയിൽ
കൊല്ലത്ത് ഇക്കുറി മുകേഷിന് സീറ്റില്ല, പകരക്കാരനെ കണ്ടെത്തി സിപിഎം; മൂന്ന് സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം