'പുകമറയുണ്ടാക്കിയത് മാധ്യമങ്ങൾ, ആരോപണങ്ങൾ ആഘോഷിച്ചു'; രാഹുലിന് പിന്തുണയുമായി വി കെ ശ്രീകണ്ഠൻ

Published : Sep 19, 2025, 10:58 AM IST
VK Sreekandan

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചെന്നും രാഹുലിനെതിരെ പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചെന്നും രാഹുലിനെതിരെ പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്, വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തത്. രാഹുലിന്‍റേതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിന്‍റെ ശാസ്ത്രീയപരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ എന്നും വികെ ശ്രീകണ്ഠന്‍ ചേദിച്ചു. രാഹുലിന് മണ്ഡലത്തിൽ വരുന്നതിനോ നേതാക്കൾ രാഹുലിനെ സന്ദർശിക്കുന്നതിനോ വിലക്കില്ല. സിപിഎമ്മും ബിജെപിയും രാഹുലിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നാണ് ചോദ്യം എന്നും അദ്ദേഹം പറഞ്ഞു.

സജീവമാകാന്‍ രാഹുല്‍

അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും എന്നാണ് വിവരം. ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തിൽ തുടരാനാണ് സാധ്യത. ആദ്യഘട്ടത്തിൽ പൊതു പരിപാടികളിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് രാഹുൽ, ഷാഫി ക്യാമ്പിന്റെ തീരുമാനം. എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെയും ഡിവൈഎഫ്ഐയുടെയും തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും മുന്നറിയിപ്പ് നൽകുന്നത്. എംഎൽഎ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകും.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം