
കൊച്ചി: എംഎസ് സി എൽസ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പരിസ്ഥിതി വകുപ്പാണ് കേരളത്തിന്റെ തീരത്തിന് കനത്ത നഷ്ടം ഉണ്ടായെന്ന് കോടതിയെ അറിയിച്ചത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി സർക്കാർ ആവശ്യപ്പെടുന്നത്. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. ഹർജി വരുന്ന പത്താം തിയതി വീണ്ടും പരിഗണിക്കും.
അതേ സമയം എംഎസ് സിയുടെ അകിറ്റെറ്റ - II അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അകിറ്റെറ്റ - II വിഴിഞ്ഞം വിടുന്നത് തടഞ്ഞു കൊണ്ടാണ് ഹൈക്കോടതി നടപടി. കഴിഞ്ഞ മെയ് 25നായിരുന്നു തോട്ടപ്പള്ളിയില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ് സി എല്‍സ ത്രീ കപ്പലപകടം ഉണ്ടായത്. കപ്പലിൽ അപകടകരമായ 643 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്. 61 കണ്ടൈനറുകളും അതിന്‍രെ അവശിഷ്ടങ്ങളും തീരത്തടിയുകയും ചെയ്തതിലൂടെ 59.6 മെട്രിക് ടണ്‍ മാലിന്യമാണ് കരയ്ക്കടിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam