കണ്ണൂര്‍ എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് കടന്നു പോയതിനു പിന്നാലെ ഗേറ്റ് തുറന്നപ്പോളായിരുന്നു സംഭവം. റോഡിന് നടുവില്‍ നിര്‍ത്തിയ സ്കൂട്ടര്‍ എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ട ധനീഷിനെ സ്കൂട്ടറിലുണ്ടായിരുന്നുവര്‍ ആക്രമിക്കുകയായിരുന്നു.

കോഴിക്കോട്: തിക്കോടിയില്‍ റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി നിര്‍ത്തിയ സ്കൂട്ടര്‍ മാറ്റാന്‍ പറഞ്ഞതിന് ഗേറ്റ് കീപ്പര്‍ക്ക് നേരെ ആക്രമണം. അയനിക്കാട് സ്വദേശി ധനീഷിനെയാണ് രണ്ടു പേര്‍ ചേര്‍ന്ന് അക്രമിച്ചത്. പരിക്കേറ്റ ധനീഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് കടന്നു പോയതിനു പിന്നാലെ ഗേറ്റ് തുറന്നപ്പോളായിരുന്നു സംഭവം. റോഡിന് നടുവില്‍ നിര്‍ത്തിയ സ്കൂട്ടര്‍ എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ട ധനീഷിനെ സ്കൂട്ടറിലുണ്ടായിരുന്നുവര്‍ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടി ഗേറ്റ് കീപ്പറുടെ മുറിയില്‍ കയറിയ ധനീഷിനെ വലിച്ചു പുറത്തിറക്കിയും മര്‍ദിച്ചതായി റയില്‍വേ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ തിക്കോടി സ്വദേശി രജീഷിനെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു.

YouTube video player