പ്രതിഷേധിച്ച എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിൽ പ്ലസ് വൺ സീറ്റ് വിഷയമുയര്‍ത്തി പ്രതിഷേധിച്ച് എംഎസ്എഫ്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയമുയര്‍ത്തി എംഎസ്എഫ് പ്രതിഷേധിച്ചത്. തൊഴിലാളി- യുവജന- വിദ്യാര്‍ത്ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്. പ്രതിഷേധിച്ച എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.