എംടിയുടെ ആദ്യഭാര്യയെക്കുറിച്ചുള്ള പുസ്തകം: 'എംറ്റി സ്പെയ്സ് ബാഷ്പീകൃതയുടെ ആറാം വിരൽ' രചയിതാക്കൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവ്

Published : Jul 04, 2026, 05:11 PM IST
 MT Vasudevan Nair book controversy

Synopsis

പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമൻസ് അയക്കാനാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്. കേസ് ഇനി ഓ​ഗസ്റ്റ് നാലാം തീയതി വീണ്ടും പരി​ഗണിക്കും.

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്. 'എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമൻസ് അയക്കാനാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്.  ഓ​ഗസ്റ്റ് നാലാം തീയതി കേസ് വീണ്ടും പരി​ഗണിക്കും.

പുസ്തകത്തിനെതിരേ എംടി വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതി നായരും നേരത്തേ പരസ്യമായി രം​ഗത്തെത്തിയിരുന്നു. എംടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചാണ് പുസ്തകം രചിച്ചിരിക്കുന്നതെന്നും പുസ്തകത്തിലെ കാര്യങ്ങൾ വാസ്തവവിരുദ്ധവും അസത്യവുമാണെന്നുമായിരുന്നു എംടിയുടെ കുടുംബാം​ഗങ്ങളുടെ ആരോപണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത