മാഞ്ഞത് മലയാളത്തിന്റെ 'സുകൃതം', അന്തിമോപചാരം അർപ്പിക്കാൻ വീട്ടിൽ മാത്രം അവസരം, സംസ്കാരം വൈകിട്ട്   

Published : Dec 26, 2024, 07:35 AM ISTUpdated : Dec 26, 2024, 10:50 AM IST
മാഞ്ഞത് മലയാളത്തിന്റെ 'സുകൃതം', അന്തിമോപചാരം അർപ്പിക്കാൻ വീട്ടിൽ മാത്രം അവസരം, സംസ്കാരം വൈകിട്ട്   

Synopsis

കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീട് 'സിത്താര'യിൽ വൈകിട്ട് 4 മണി വരെ അന്തിമോപചാരം അർപ്പിക്കാം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഇല്ലാതെയാകും അവസാന യാത്ര

കോഴിക്കോട് : ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക് ആവാഹിച്ച പ്രതിഭക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീട് 'സിത്താര'യിൽ വൈകിട്ട് 4 മണി വരെ അന്തിമോപചാരം അർപ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഇല്ലാതെയാകും അവസാന യാത്ര. സംസ്കാരം 5 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. 

ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവർത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാൻ 'സിതാര'യിലേക്ക് എത്തുന്നത്. പുലർച്ചെ 5 മണിയോടെ നടൻ മോഹൻലാൽ 'സിത്താര'യിലെത്തി പ്രിയ എഴുത്തുകാരന് ആദരമർപ്പിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ച മോഹൻലാൽ, ഇരുവരും തമ്മിലുള്ള ഹൃദയബന്ധം ഓർത്തെടുത്തു. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എംടിയുടെ പ്രിയ സംവിധായകൻ ഹരിഹരനും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. നടൻ വിനീത്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, അബ്ദുൾ സമദ് സമദാനി എംപി, സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അടക്കം നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം ദേശീയ നേതാക്കൾ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചു. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടിയെന്നും അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. എംടിയുടെ നിര്യാണം നികത്താവാത്ത ശൂന്യതയാണ് സാഹിത്യത്തിലും സിനിമയിലും ഉണ്ടാക്കുകയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. 

'അന്ന് ആ മനുഷ്യന്‍റെ മകനാണ് ഞാനെന്ന് തോന്നി, എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ'; ഇരുകൈകളും മലർത്തി മമ്മൂട്ടി

ഔദ്യോഗിക ദുഃഖാചരണം 

എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റി. കെപിസിസിയും 2 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. 

കേരളത്തിന് നികത്താനാവാത്ത നഷ്ടം, മതനിരപേക്ഷതയ്ക്കായി എപ്പോഴും നിലകൊണ്ടു; എംടിയെ അനുസ്മരിച്ച് റിയാസ്

ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലിരിക്കെയാണ് എംടി വാസുദേവൻ നായരുടെ വിയോഗം. ഈ മാസം 15 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. 

 

എംടിക്ക് അരികിൽ മോഹൻലാൽ; 'ഒരു വലിയ മനുഷ്യന്റെ വിയോഗം, ഞാൻ ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായ ആൾ'
  

 

 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം