ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ലീഗ് അവിശുദ്ധ സഖ്യം,പിന്നില്‍ കുഞ്ഞാലിക്കുട്ടി എളമരം അച്ചുതണ്ടെന്ന് എംടിരമേശ്

Published : Feb 29, 2024, 12:41 PM ISTUpdated : Feb 29, 2024, 03:26 PM IST
ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ലീഗ് അവിശുദ്ധ സഖ്യം,പിന്നില്‍ കുഞ്ഞാലിക്കുട്ടി എളമരം അച്ചുതണ്ടെന്ന് എംടിരമേശ്

Synopsis

കുഞ്ഞാലിക്കുട്ടിയും എളമരം കരീമും  ഇരട്ട പെറ്റ കുട്ടികൾ,രണ്ടുപേർക്കും ഒരേ താൽപര്യം,മുസ്ലിം ലീഗ് താൽപര്യം കുഞ്ഞാലിക്കുട്ടിക്കും കമ്യൂണിസ്റ്റ് താൽപര്യം എളമരം കരീമിനും ഇല്ല

കോഴിക്കോട്:ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം ലീഗ് അവിശുദ്ധ സഖ്യമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടിരമേശ് ആരോപിച്ചു,ഇതിന്‍റെ  ഭാഗമായിട്ടാണ് 6 സീറ്റ് വരെ ലീഗിന് അവകാശപ്പെട്ടതെന്ന സിപിഎം പ്രസ്താവന വന്നത്.സ്ഥാനാർത്ഥി നിർണയത്തിൽ പരസ്പരം സഹകരിച്ചു.പൊന്നാനി സ്ഥാനാർത്ഥി തന്നെ ഇടി മുഹമ്മദ് ബഷീറിന് എതിരെ മത്സരിക്കില്ല എന്ന് പരസ്യമായി പറഞ്ഞു.ഇതനുസരിച്ച് ഇടി മലപ്പുറത്തേക്ക് മാറി.സിപിഎം ലീഗ് രഹസ്യ ധാരണ ഉണ്ടായി എന്ന് അർത്ഥം.ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത് എളമരം കരീമാണ്.സിപിഎം ലീഗ് മധ്യവർത്തി എളമരമാണ്.വ്യവസായികളും ആയി അടുത്ത ബന്ധമുണ്ട്.കുഞ്ഞാലിക്കുട്ടിയുടെ അതെ നയങ്ങൾ ആയിരുന്നു എളമരം വ്യവസായ മന്ത്രി ആയപ്പോൾ നടത്തിയത്.പുതിയ ബാന്ധവത്തിന് പുറകിൽ കുഞ്ഞാലിക്കുട്ടി എളമരം അച്ചുതണ്ടാണ് 

 

മലബാറിലെ 4 സീറ്റുകളിൽ സ്ഥാനാർത്ഥി നിർണയത്തിൽ ഇവര്‍ ഇടപെട്ടു.പൊന്നാനിയിൽ സിപിഎം എന്തുകൊണ്ട് മറ്റൊരാളെ  പരിഗണിച്ചില്ല?മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ച് ലീഗുമായി ഉള്ള അഡ്ജസ്റ്റ്മെന്‍റാണ് സിപിഎം നടപ്പാക്കുന്നത്.സാധാരണ സിപിഎം പ്രവർത്തകര്‍ ഇത് തിരിച്ചറിയണം.ലീഗും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ  സാധാരണ കോൺഗ്രസ്സ് സിപിഎം പ്രവര്‍ത്തകര്‍ എതിർക്കണം.ലീഗിന് ചോറ് യുഡിഎഫിലും കൂറ് എൽഡിഎഫിനൊടുമാണ്.ലീഗിന്‍റെ  വിലപേശലിന്  കോൺഗ്രസ്സ് എന്തിന് നിന്ന് കൊടുക്കണം?സംഘടിത മത ശക്തികൾക്ക് മുന്നിൽ കീഴടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയും എളമരം കരൂമും ഇരട്ട പെറ്റ കുട്ടികളാണ്.രണ്ടുപേർക്കും ഒരേ താൽപര്യം.മുസ്ലിം ലീഗ് താൽപര്യം കുഞ്ഞാലിക്കുട്ടിക്കും,കമ്യൂണിസ്റ്റ് താൽപര്യം എളമരം കരീമിനും ഇല്ലെന്നും എംടിരമേശ് പരിഹസിച്ചു

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം