
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടിൽ ഇന്ന് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടുകയും ഒരു മാവോയിസ്റ്റ് കൊലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമർശനം.
കെപിസിസി ഈ സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് വയനാട്ടിൽ നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയില്ല. മുൻപ് നടന്ന സംഭവങ്ങളെയാണ് താൻ വ്യാജ ഏറ്റുമുട്ടൽ എന്നു പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
വിവിധ കേസുകളിലായി നടക്കുന്ന അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് വർധിച്ചിരിക്കുകയാണ്. ഇനി അന്വേഷണം തൻ്റെ വസതിയിലേക്ക് എത്തുന്നു എന്ന് മനസിലായപ്പോഴാണ് മുഖ്യമന്ത്രി ഏജൻസികൾക്കെതിരെ തിരിഞ്ഞിരിക്കുന്നത് അന്വേഷണം എന്നിൽ നിന്ന് തുടങ്ങട്ടെയെന്ന രാഷ്ട്രീയ ചങ്കൂറ്റമാണ് മുഖ്യമന്ത്രി കാണിക്കേണ്ടത്.
വനിത കമ്മിഷന് സരിത നൽകിയ പരാതിയെ കുറിച്ച് ഒന്നും പറയാനില്ലെന്നും നേരത്തെ നടത്തിയ പ്രസ്താവനയിൽ താൻ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും ഇനിയും വിവാദങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam