
തിരുവനന്തപുരം: മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ്. മുഖത്ത് നോക്കാഞ്ഞതിനാൽ അത് ഒഴിവായെന്നും അതിൽ ആശ്വാസം ആഭ്യന്തര മന്ത്രിക്കാണ്, സ്വന്തം പാർട്ടിക്കാരെയെങ്കിലും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിക്കാകണം എന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെഎസ് യു സംസ്ഥാന പ്രസിഡന്‍റിനോട് മുഖ്യമന്ത്രി വിഡി സതീശന്‍ അതൃപ്തി പരസ്യമാക്കിയത് കോൺഗ്രസിനുള്ളിൽ തന്നെ പോരിനിടയാക്കിയിരിക്കുകയാണ്.
കൊച്ചിയിലെ പൊതുപരിപാടിയില്‍ തൊട്ടടുത്തെത്തി കാണാന്‍ ശ്രമിച്ചിട്ടും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടുന്നത് തുടരുമെന്ന് തുറന്നടിച്ച് കെഎസ് യു പ്രസിഡന്‍റും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. കെ എസ് യുവിന് പിന്തുണയമായി കെസി പക്ഷത്തെ മന്ത്രിമാരടക്കം കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നതോടെ കടുത്ത ചേരിതിരിവിലേക്കാണ് സംസ്ഥാന കോണ്‍ഗ്രസ് നീങ്ങുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam