കറന്‍റ് കട്ടില്ലാതെ ലോകകപ്പ് ഫൈനൽ കാണാം, വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിക്ക് ആശ്വാസം, വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെ​ഗുലേറ്ററി കമ്മീഷൻ

Published : Jul 18, 2026, 01:52 PM ISTUpdated : Jul 18, 2026, 01:56 PM IST
Argentina vs Spain Final

Synopsis

ഇതോടെ നാളെ നടക്കുന്ന അര്‍ജന്‍റീന-സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പവര്‍ കട്ടില്ലാതെ ആസ്വദിക്കാന്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്കാവും.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെ.എസ്.ഇബിക്ക് ആശ്വാസം. അധിക വൈദ്യുതി വാങ്ങാൻ റെ​ഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 24 മണിക്കൂറും ലഭ്യമാവുന്ന തരത്തിൽ 200 മെഗാ വാട്ട് വാങ്ങാനാണ് അനുമതി. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുക. നാളെ മുതൽ ഒരു വർഷത്തേക്കുള്ള കരാർ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച മുൻ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകത താരതമ്യേന കുറവായിരുന്നതിനാൽ നിയന്ത്രണം ആവശ്യമായി വന്നില്ലെന്നും കെഎസ്ഇബി അറിയിച്ചു. ഇതോടെ നാളെ നടക്കുന്ന അര്‍ജന്‍റീന-സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പവര്‍ കട്ടില്ലാതെ ആസ്വദിക്കാന്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്കാവും.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം വൈദ്യുതി ഉപഭോഗം വർധിച്ചിരിക്കുകയാണെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നു.

സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈദ്യുത നിയന്ത്രണമുണ്ടായെങ്കിലും വെള്ളിയാഴ്ച ഉപഭോ​ഗം കുറഞ്ഞതിനാൽ നിയന്ത്രമണമുണ്ടായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിൽപ്പന സോഷ്യൽ മീഡിയ വഴി, പക്ഷേ നിനച്ചിരിക്കാതെ എല്ലാം പിടിക്കപ്പെട്ടു, 19 കാരൻ അകത്തായത് മയക്കുമരുന്ന് വിറ്റതിന്
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം, യുവാക്കള്‍ പിടിയില്‍