
തിരുവനന്തപുരം: കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തുരങ്ക പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. എന്നാൽ തൃശ്ശൂർ ജില്ലാ കളക്ടറെ അൽപസമയം മുൻപ് ദേശീയപാതാ അതോറിറ്റി അധികൃതർ വിളിച്ചു വിവരമറിയിച്ചിട്ടുണ്ട്.
തുരങ്കം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതിലാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ ആഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കാൻ ധാരണയായിരുന്നു. ആ ദിവസത്തിന് മുൻപേ തന്നെ കാര്യങ്ങളെല്ലാം ശരിയായതിൽ സന്തോഷമുണ്ട്. തുരങ്കത്തിൻ്റെ കാര്യത്തിൽ സർക്കാർ തർക്കത്തിനില്ല. കപ്പ് ഏറ്റെടുക്കാനുള്ള കാര്യമല്ല ഇവിടെ നടക്കുന്നത്. അടുത്ത ടണൽ എങ്ങനെ തുറക്കുമെന്നാണ് നമ്മൾ ആലോചിക്കുന്നത്.
കേന്ദ്രമന്ത്രി വി.മുരളീധരനെതിരെയും മുഹമ്മദ് റിയാസ് ഇന്ന് രൂക്ഷവിമർശനം നടത്തി. വെറുതെ ഇരിക്കുന്ന മന്ത്രിക്ക് പലതും തോന്നും. നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും ഇവിടെ നല്ല രീതിയിലാണ് ചർച്ച നടത്തിയത്. നമ്മൾക്കിവിടെ നല്ല ജോലിയുണ്ട്. അടുത്ത ടണൽ തുറക്കാനാണ് നമ്മളുടെ ശ്രമം - റിയാസ് വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam