'വികസനം മുടക്കി വകുപ്പ് മന്ത്രി' കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

Published : Jun 01, 2023, 11:38 AM IST
'വികസനം മുടക്കി വകുപ്പ് മന്ത്രി' കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

Synopsis

സംസ്ഥാന വികസനം മുടക്കാൻ മാത്രമാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.വായ്പ പരിധി വെട്ടിക്കുറച്ചത് കേരത്തോടുള്ള വെല്ലുവിളിയാണ്

കോഴിക്കോട്: സംസ്ഥാനത്തിന്‍റെ വായ്പ പരിധി വെട്ടിക്കുറച്ചെന്ന കേരളത്തിന്‍റെ ആക്ഷേപവും കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നു,വികസനം മുടക്കി വകുപ്പ് മന്ത്രി എന്ന നിലയിൽ ആണ് വി മുരളീധരന്‍റെ  പ്രസ്താവനകളെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി..സംസ്ഥാന വികസനം മുടക്കാൻ മാത്രമാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.വായ്പ പരിധി വെട്ടിക്കുറച്ചത് കേരത്തോടുള്ള വെല്ലുവിളി ആണ്.പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി ഇല്ല.വിഡി സതീശൻ ബിജെപി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . 

ഉള്ളതു പറഞ്ഞാൽ പൊള്ളു"മെന്ന് വീണ്ടും തെളിയിച്ചു, പിണറായി വിജയനും കൂട്ടരുമെന്നാണ് വി മുരളീധരന്‍റെ  മറുപടി.കേന്ദ്ര സർക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകൾ ഉദ്ധരിച്ച് പൊളിച്ചപ്പോൾ കൂട്ടത്തോടെയിറങ്ങി  ചീത്തവിളിക്കുകയാണ് !ബാലഗോപാലിനെ ഇറക്കിയെങ്കിലും എറിച്ചില്ലെന്ന് കണ്ട് മരുമകൻ മന്ത്രിയെക്കൂടി ഇറക്കി നോക്കിയെന്നും അദ്ദേഹം പരിഹസിച്ചു.മുഖ്യമന്ത്രിയോട് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 10 ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു

വായ്പാ പരിധി കുറച്ച നടപടി; വി. മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞുവെന്ന് മന്ത്രി ബാല​ഗോപാൽ

 

PREV
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്