Asianet News MalayalamAsianet News Malayalam

വായ്പാ പരിധി കുറച്ച നടപടി; വി. മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞുവെന്ന് മന്ത്രി ബാല​ഗോപാൽ

32442 കോടി രൂപ വായ്പ എടുക്കാൻ നിലവിലെ ചട്ട പ്രകാരം അവകാശമുണ്ട്. വായ്പ പരിധി ചുരുക്കിയതിനെപ്പറ്റി കേന്ദ്രത്തിന് വിശദീരണമില്ല. കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. വി. മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. 

Credit limit reduction action V. Minister Balagopal said Muralidharan said what he should not have said fvv
Author
First Published May 30, 2023, 1:05 PM IST

തിരുവനന്തപുരം: വായ്പാ പരിധി കുറച്ച നടപടിയെക്കുറിച്ച് വി. മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞുവെന്ന് മന്ത്രി കെ.എൻ ബാല​ഗോപാൽ. 1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തെ ഒരു വർഷത്തെ ചിലവ്. മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഏപ്രിലിൽ 2000 കോടി കടമെടുക്കാൻ അനുമതി നൽകിയിരുന്നു. 15,390 കോടിയാണ് മേയിൽ അനുമതി നൽകിയത്. 15390 കോടി രൂപയാണ് വായ്പ എടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. 32442 കോടി രൂപ വായ്പ എടുക്കാൻ നിലവിലെ ചട്ട പ്രകാരം അവകാശമുണ്ട്. വായ്പ പരിധി ചുരുക്കിയതിനെപ്പറ്റി കേന്ദ്രത്തിന് വിശദീരണമില്ല. കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. വി. മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ബി ജെ പിയുടെ ആഭ്യന്തര വിഷയമാണോ ഇതെന്നും ബി ജെ പി ഓഫിസിലിരുന്ന് എഴുതിയ കണക്കായിരിക്കും അദ്ദേഹം പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ വ്യക്തത തേടി കേരളം; കേന്ദ്രസർക്കാരിന് കത്തയക്കും
 

Follow Us:
Download App:
  • android
  • ios